My brethren count it all joy when you fall into diverse temptations (James 1:2)

ഫാ. ആന്റണി ചീരംവേലിൽ MST യുടെ റൂബി ജൂബിലി ആഘോഷങ്ങൾ മെയ് 13 ന് ലൂക്കനിൽ.

ഫാ. ആന്റണി ചീരംവേലിൽ MST യുടെ റൂബി ജൂബിലി ആഘോഷങ്ങൾ മെയ് 13 ന് ലൂക്കനിൽ.

ഡബ്ലിൻ – ലൂക്കൻ മാസ്സ് സെന്ററിന്റെ നേത്രത്വത്തിൽ സീറോ മലബാർ സഭ ചാപ്ലിൻ ഫാ. ആന്റണി ചീരംവേലിൽ MST യുടെ പൗരോഹിത്യ ജീവിതത്തിലെ നാല്പതാം വർഷത്തിന്റെ ആഘോഷങ്ങൾ മെയ് 13 ഞായറാഴ്ച്ച വൈകിട്ട് 4.30 ന് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് നടത്തപ്പെടും. അയർലണ്ടിലെ വിവിധ വൈദികരുടെ നേത്രത്വത്തിൽ അച്ചന് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും അച്ചൻ വഴി ദൈവാനുഗ്രഹം ലഭിച്ച ഓരോരുത്തർക്കും വേണ്ടി അർപ്പിക്കപ്പെടുന്ന സമൂഹബലിയിലേ ക്കും സ്നേഹവരുന്നിലേക്കും മറ്റ് ആഘോഷപരിപാടികളിലേക്കും ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ലൂക്കൻ മാസ്സ് സെന്റർ ഭാരവാഹികൾ അറിയിച്ചു.