വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

ഫാ. ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ അദിലബാദ് രൂപതയുടെ പുതിയ ഇടയന്‍

ഫാ. ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ അദിലബാദ് രൂപതയുടെ പുതിയ ഇടയന്‍

തെലുങ്കാന സംസ്ഥാനത്തുള്ള അദിലബാദ് സീറോ മലബാര്‍ രൂപതയുടെ രാമത്തെ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ നിയമിക്കപ്പെട്ടു. ഇതു സംബന്ധമായി പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഇന്ന് (2015 ആഗസ്റ്റ് 6 വ്യാഴം) റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30- ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ കൂരിയായിലും അദിലബാദ് ബിഷപ്‌സ് ഹൗസിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗ് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അദിലബാദ് രൂപതാ ആസ്ഥാനത്ത് ഇപ്പോഴത്തെ മെത്രാന്‍ മാര്‍ ജോസഫ് കുന്നത്തുമാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. അറിയിപ്പിന് ശേഷം മാര്‍ ജോസഫ് കുന്നത്ത് നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

1976 മെയ് 13-ന് തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയിലാണ് പുതിയ ഇടയന്റെ ജനനം. സി.എം.ഐ. സന്യാസമൂഹാംഗമായി സെമിനാരി പരിശീലനത്തിന്റെ പ്രാരംഭഘട്ടം പിന്നിട്ട അദ്ദേഹം മിഷന്‍ രൂപതയായ അദിലബാദില്‍ ചേരുകയായിരുന്നു. ബാംഗ്‌ളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം, ഉജ്ജെയിന്‍ റൂഹാലയ എന്നിവിടങ്ങളില്‍ തത്വശാസ്ത്ര-ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി 2007 ഏപ്രില്‍ 25-ന് പൗരോഹിത്യം സ്വീകരിച്ചു. അദിലബാദ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അസ്സിസ്റ്റന്റ് വികാരിയായും സാലിഗോണ്‍ ഇടവകയില്‍ വികാരിയായും സേവനമനുഷ്#ിച്ച ശേഷം ഉപരിപഠനത്തിനായി റോമിലേക്ക് പോയി. റോമിലെ പ്രസിദ്ധമായ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടിയിട്ടു്. മാതൃഭാഷയായ മലയാളം കൂടാതെ ഇംഗ്‌ളീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഗ്രീക്ക്, സുറിയാനി, ലത്തീന്‍, തെലുങ്ക് എന്നീ ഭാഷകളില്‍ നിയുക്ത മെത്രാന് പ്രാവീണ്യമു്. ഇപ്പോള്‍ രൂപതാ പ്രോട്ടോസിന്‍ചെല്ലൂസായും കത്തീഡ്രല്‍ വികാരിയായും സേവനമനുഷ്ഠിക്കുന്നു.

ഛാന്ദാ രൂപതയുടെ ആന്ധ്രാപ്രദേശിലുള്ള ഭൂപ്രദേശം വേര്‍തിരിച്ച് 1999 ജൂലൈ 23-നാണ് അദിലബാദ് രൂപത സ്ഥാപിക്കപ്പെട്ടത്. ഇതേവര്‍ഷം ഒക്‌ടോബര്‍ 6-ന് മാര്‍ ജോസഫ് കുന്നത്ത് സി.എം.ഐ പ്രഥമ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. എഴുപത്തഞ്ചു വയസ്സു പൂര്‍ത്തിയായപ്പോള്‍ മാര്‍ കുന്നത്ത് കാനന്‍ നിയമപ്രകാരം രാജി സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് പുതിയ മെത്രാന്റെ നിയമനം ആവശ്യമായി വന്നത്.
15000 കത്തോലിക്കാ വിശ്വാസികളുള്ള ഈ രൂപതയില്‍ വിവിധ ഇടവകകളിലും മിഷന്‍ സെന്ററുകളിലുമായി 40 രൂപതാ വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു. ഇതു കൂടാതെ പാലാ രൂപതയില്‍ നിന്നും വിവിധ സന്യാസസമൂഹങ്ങളില്‍ നിന്നുമുള്ള 91 വൈദികരും ബ്രദേഴ്‌സും, പല സന്യാസിനീസമൂഹങ്ങളില്‍ നിന്നായി നിരവധി സിസ്‌റ്റേഴ്‌സും പ്രേഷിതശുശ്രൂഷ നിര്‍വഹിച്ചുവരുന്നു. സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനമേഖലയിലും വിദ്യാഭ്യാസ ആതുരശുശ്രൂഷാരംഗത്തും ഈ രൂപത പ്രവര്‍ത്തനനിരതമാണ്.

പുതിയ മെത്രാന്റെ അഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.
കാക്കനാട് ഫാ. ആന്റണി കൊള്ളന്നൂര്‍
06.08.2015 മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍