Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

ഫാ. മനോജ്‌ പൊൻകാട്ടിലിനും, ഫാ.ആൻറണി നല്ലുകുന്നേലിനും ഡബ്ലിൻ സീറോ മലബാർ സഭ യാത്രയയിപ്പ് നൽകുന്നു

ഫാ. മനോജ്‌ പൊൻകാട്ടിലിനും, ഫാ.ആൻറണി  നല്ലുകുന്നേലിനും ഡബ്ലിൻ സീറോ മലബാർ സഭ യാത്രയയിപ്പ് നൽകുന്നു

ഡബ്ലിൻ:ഡബ്ലിൻ സീറോമലബാർ സഭയുടെ ചാപ്ല്യനായി കഴിഞ്ഞ മൂന്നു വർഷങ്ങളായി സുസ്ത്യർഹമായ സേവനം അനുഷ്ട്ടിച്ച ശേഷം മാതൃ രൂപതയായ തെലുങ്കാനയിലെ അദിലാബാദിലേയ്ക്ക് തിരികെ പോകുന്ന ഫാ.മനോജ്‌ പൊൻകാട്ടിലിന് ഡബ്ലിൻ സീറോമലബാർ സഭ യാത്രയയപ്പ് നല്കുന്നു.ഡബ്ലിൻ സീറോ മലബാർ സഭയിൽ ആരാധനാക്രമങ്ങൾ സജീവമാക്കാനും,കുട്ടികളുടെയും,യുവജനങ്ങളുടെയും പങ്കാളിത്വം സഭാപ്രവർത്തനങ്ങളിൽ വർദ്ധിപ്പിക്കാനും മനോജച്ചൻ വഹിച്ച നേതൃത്വത്തിന് സഭാസമൂഹത്തിന്റെ കൃതജ്ഞതയർപ്പിക്കാനും ഈ അവസരം ഉപയോഗിക്കും.

ഡബ്ലിനിലെ അതിരൂപതയിലെയും അയർലണ്ടിലെ മലയാളി സമൂഹത്തിലേയും സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലും യുവജനസംഘാടക രംഗത്തും കഴിഞ്ഞ ഒൻപത് വർഷത്തോളമായി സേവനം അനുഷ്ട്ടിച്ചതിന് ശേഷം ഉപരിപഠനത്തിനായി റോമിലേയ്ക്ക് പോകുന്ന ഡബ്ലിൻ ഫെയർവ്യൂ പള്ളി വികാരി ഫാ,ആന്റണി നല്ലൂക്കുന്നേലിനും ഇതേ സമ്മേളനത്തിൽ വെച്ചു യാത്രാമംഗളങ്ങൾ നേരും.ഈ യാത്രായപ്പ് യോഗത്തിൽ ഫാ.ആൻറണി നല്ലുകുന്നേൽ പ്രത്യേക അതിഥി ആയിരിക്കും.

മെയ് 31ന്ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് ലൂക്കന് ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് യാത്രയയിപ്പ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
yaathra
ഡബ്ലിൻ സീറോ മലബാർ ‍ സഭയുടെ ഒൻപത് മാസ് സെൻറ്ററുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന പരിപാടികളിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ സമിതി ചെയർപേഴ്സണ്‍ ഫാ.ജോസ് ഭരണികുളങ്ങരയും ,സഭാ സമിതി ഭാരവാഹികളും അറിയിച്ചു.

സീറോ മലബാർ ‍ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2015 ഇതേ ദിവസം തന്നെ( മെയ് 31ന്ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞ് 2:45 മുതൽ ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.