Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

ഫാ. രാജേഷ് മേച്ചിറാകത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ്

ഫാ. രാജേഷ് മേച്ചിറാകത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ്

മൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഉപരിപഠനത്തിനായ് പോകുന്ന ഫാ. രാജേഷ് മേച്ചിറാകത്തിനു ഡബ്ലിൻ സീറോ മലബാർ സമൂഹം സമുചിത യാത്രയയപ്പ് നൽകി. അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ സോണൽ കോർഡിനേഷൻ കമ്മറ്റിയുടേയും കുർബാന സെൻ്റർ കമ്മറ്റികളുടേയും സംയുക്ത മീറ്റിങ്ങിൽ ഡബ്ലിൻ സോണൽ കമ്മറ്റിയുടെ ഉപഹാരങ്ങൾ ട്രസ്റ്റിമാരായ സീജോ കാച്ചപ്പള്ളി, ബെന്നി ജോൺ, സുരേഷ് ജോസഫ് എന്നിവർ സമ്മാനിച്ചു. അച്ചൻ്റെ സേവനങ്ങളെ പ്രത്യേകിച്ച് കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിൽ ചെയ്ത പ്രവർത്തനങ്ങളെ നന്ദിയോടെ സ്‌മരിച്ച ഫാ. ക്ലമൻ്റ് , അച്ചൻ്റെ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. അയർലണ്ട് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് വിവിധ ഡിപ്പാർട്ട്മെൻ്റ് / ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ ഭക്തസംഘടനകളും അച്ചൻ്റെ ചുമതലയിൽ ഉണ്ടായിരുന്ന ബ്രേ, ബ്ലാക്ക്റോക്ക്, താല കുർബാന സെൻ്ററുകളും, മറ്റ് കുർബാന സെൻ്ററുകളും
പ്രത്യേകമായി യാത്രയയപ്പ് നൽകിയിരുന്നു.

അയർലണ്ട് SMYM ഡയറക്ടറായിരുന്ന ഫാ. രാജേഷ് യുവജനങ്ങളെ സഭയുടേയും സമൂഹത്തിൻ്റേയും മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങളാണ് നടത്തിയത്. കുട്ടികളെ അൾത്താര ശുശ്രൂഷികളായി പരിശീലിപ്പിക്കുന്നതിലും, സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിർണ്ണായക സംഭാവനകൾ നൽകി.

തലശേരി അതിരൂപതാ അംഗമായ ഫാ. രാജേഷ് തലശേരി അതിരൂപതാ CML, AKCC എന്നിവയുടെ ഡയറക്ടറായിരുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദത്തിനു ശേഷം എം.ബി.ഏ., എം.ഫിൽ ബിരുദങ്ങൾ നേടിയ ഫാ. രാജേഷ് ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ ഇമിഗ്രൻ്റ് യൂത്തിൻ്റെ സൈക്കോളജിയിൽ ഡോക്ട്രൽ റിസേർച്ചിനായാണു പോകുന്നത്. അതോടൊപ്പം ഡബ്ലിൻ അതിരൂപതയിലെ ബാലിമൻ ഇടവകയിലും സേവനം ചെയ്യും.