Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you. (Matthew 7:7)

ഫിബ്സ്ബോറോ മാസ്സ് സെന്ററിൽ കുട്ടികൾക്കായി ‘ഫിഡെസ് 2018’ ഒക്ടോബർ 13 ശനിയാഴ്ച്ച ഫിൻഗ്ലാസ്സിൽ

ഫിബ്സ്ബോറോ മാസ്സ് സെന്ററിൽ  കുട്ടികൾക്കായി 'ഫിഡെസ് 2018'  ഒക്ടോബർ 13 ശനിയാഴ്ച്ച ഫിൻഗ്ലാസ്സിൽ

ഡബ്ലിൻ: സീറോ മലബാർ സഭ ഫിസ്‌ബോറോ മാസ്സ് സെന്റർ കുട്ടികൾക്കായി ‘ഫിഡെസ് 2018′ ഒക്ടോബർ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതൽ വൈകിട്ട് 6 വരെ ഫിൻഗ്ലാസ്സ് St. Canice’s Girls’ school ൽ വച്ച് നടത്തപ്പെടും. മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

കളിയും ചിരിയും പാട്ടും പ്രാർത്ഥനയും വിചിന്തനവും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ കുട്ടികളെ ഒരുക്കുന്ന ഈ ക്യാമ്പിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവർ അറിയിച്ചു