കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഫിബ്‌സ്ബറൊ മാസ്സ് സെന്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍

ഫിബ്‌സ്ബറൊ മാസ്സ് സെന്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍

ക്രൈസ്റ്റ് ദ കിംഗ് , ഡബ്ലിന്‍ സീറോമലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി ഫിബ്‌സ്ബറൊ മാസ്സ് സെന്റര്‍ , പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും കുടുംബകൂട്ടായ്മകളുടെ സംയുക്ത വാര്‍ഷികവും മെയ് 25 നു് ഞായറാഴ്ച്ച ഫെയര്‍വ്യൂ ഔര്‍ ലേഡി ഓഫ് വിസിറ്റേഷന്‍ പള്ളിയില്‍ വെച്ചു് ആഘോഷിയ്ക്കുന്നു.

 

അന്നേ ദിനം ഉച്ചകഴിഞ്ഞു് 3.30 നു് എറണാകുളം – അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും, തുടര്‍ന്നു് പൊതുസമ്മേളനവും വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു. അതിനുശേഷം സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിയ്ക്കുന്നതാണു്.