If ye love me, keep my commandments. (John 14:15)

ഫെയിത്ത് മീറ്റ് 2013 ന് വര്‍ണാഭമായ പര്യവസാനം

സിറോ മലബാര്‍ ഇന്‍ചികോര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി ഇന്‍ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് കുഞ്ഞുങ്ങള്‍ക്കായി സംഘടിപ്പിച്ച ഫെയിത്ത് മീറ്റ് 2013 ന് വര്‍ണാഭമായ പര്യവസാനം. കളിയും ചിരിയും പഠനവുമായി മൂന്ന് ദിവസം കുട്ടികള്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. 200 കുട്ടികള്‍ പങ്കെടുത്ത ഈ ഫെയിത്ത് മീറ്റിന് ബിര്‍മിങ്ങ്ഹാം ഫെയിത്ത് മീറ്റ് ടീമംഗങ്ങളോടോപ്പം ഫാ. അഗസ്റ്റിന്‍ കര്‍ത്താനം നേതൃത്വം നല്കി. സമാപന ദിനത്തില്‍ ദിവ്യകാരുണ്യവുമായി കുട്ടികള്‍ നടത്തിയ വിശ്വാസ പ്രഖ്യാപനറാലിയും വിവിധ കൂദാശകളെകുറിച്ചുള്ള അവതരണങ്ങളും കുട്ടികള്‍ക്ക് ആനന്ദവും വിശ്വാസത്തില്‍ ആഴമായ ബോധ്യവും നല്കുന്നവ ആയിരുന്നു. ഫെയിത്ത് മീറ്റിന് ആതിഥ്യം അരുളിയ സിറോ മലബാര്‍ ഇന്‍ചികോര്‍ യൂണിറ്റിന്റെ എല്ലാ ഭാരവാഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, സഹായം നല്‍കിയ എല്ലാവര്‍ക്കും സിറോ മലബാര്‍ ചാപ്ലൈന്‍സ് നന്ദി അറിയിച്ചു.