A double minded man is unstable in all his ways. (James 1:8)

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന് ഡബ്ളിനിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം.

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന് ഡബ്ളിനിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം.

മെയ് 6 ന് നോക്കിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുക്കുവാനും അയർലണ്ടിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നതിനുമാ യി അയര്ലണ്ടിലെത്തിയ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടിലിനും ഡബ്ലിൻ എയർപോർട്ടിൽ സ്വീകരണം നൽകി. എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, മോൺ. ആന്റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, കൈക്കാരൻ ടിബി മാത്യു, സെക്രട്ടറി ജോൺസൻ ചക്കാലക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള പ്രതിനിധികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.