Set your affection on things above, not on things on the earth. (Colossians 3:2)

ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമയുടെ തിരുനാൾ മെയ്‌ 24ന്

ബൂമൗണ്ട്  ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമയുടെ തിരുനാൾ മെയ്‌ 24ന്

ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമയിൽ തിരുകുടുംബത്തിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ മെയ്‌ 24 ഞായറാഴ്ച ബൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.

ഉച്ചക്ക് 3:30 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഫാ,മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും . ഫാ. ആന്റണി നല്ലൂകുന്നേൽ തിരുനാൾ സന്ദേശം നല്കും. ഫാ. മാർട്ടിൻ പറോക്കാരൻ ലദീഞ്ഞ് പ്രാർത്ഥനക്ക് നേത്രുത്വം നല്കും.

5:30ന് St. Fiachra’s School ഹാളിൽ പൊതുസമ്മേളനവും ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ഉണ്ടായിരിക്കും. സ്‌നേഹ വിരുന്നോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. ഏവരെയും തിരുനാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.