Trust not in oppression, and become not vain in robbery: if riches increase, set not your heart upon them. (Psalm 62:10)

ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമയിൽ തിരുകുടുംബത്തിന്റെ തിരുനാൾ ഏപ്രിൽ 10 ഞായറാഴ്ച

ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമയിൽ  തിരുകുടുംബത്തിന്റെ തിരുനാൾ ഏപ്രിൽ 10 ഞായറാഴ്ച

ഡബ്ലിൻ സീറോ മലബാർ ചർച്ച് ബൂമോണ്ട് കൂട്ടായ്മയിൽ തിരുക്കുടുംബതിന്റെ തിരുന്നാൾ ഏപ്രിൽ 10 ഞായറാഴ്ച്ച
ബൂമൗണ്ട് ചർച്ച്ഓഫ്ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു .
ഏപ്രിൽ 10 ഞായറാഴ്ച്ച ഉച്ചക്ക് 2 :0 0 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാൾ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC (ദാസച്ചൻ )
തിരുനാൾ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.

ദിവ്യബലിക്കു ശേഷം പ്രദക്ഷിണവും ,ലദീഞ്ഞും ,തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.
ആഘോഷമായ തിരുനാൾ സമൂഹബലിയിലും പ്രദക്ഷിണത്തിലും ഭക്തിപൂർവ്വം പങ്കുചേരുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)