നമ്മുടെ പിതാക്കന്മ്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതി കളോടും എന്നേക്കുമായി ചെയിത വാഗ്ദാനം അനുസരിച്ച് തന്നെ.(Luke :1 :55 )

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച തിരി തെളിയുന്നു

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച തിരി തെളിയുന്നു

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബര്‍ 28) ഉച്ചക്ക് 1.30 ന് ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വച്ചു ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തിരി തെളിയി ക്കുന്നു .ഡബ്ലിന്‍ അതിരൂപത മോഡറേറ്റര്‍ മോണ്‍സിഞ്ഞോര്‍ പോള്‍ കല്ലന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. അതിനു ശേഷം 7.00 വരെ കലാപരിപാടികള്‍ അവതരിപ്പിക്കപെടുന്നു .

ബൈബിള്‍ കലോത്സവവേദിയില്‍ ബൈബിള്‍ ക്വിസ് 2013 ല്‍ മൂന്ന് വിഭാഗങ്ങളിലായി 1,2,3 സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കപെടുന്നു.

സീറോമലബാര്‍ സഭയിലെ വളര്‍ന്നു വരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈഅവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്ട്ട്, ലീവിംഗ് സെര്ട്ട്എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍ ആദരിക്കുന്നതാണ്. ലിവിങ്ങ് സെര്‍ട്ടില്‍ 500അതിനുമുകളില്‍ പോയിന്റ്‌സ് നേടിയവരെയും ജൂനിയര്‍ സെര്‍ട്ഹയര്‍ ഗ്രയ്ഡില്‍ ഉന്നത നിലവാരം പുലര്‍ത്തിയ 3 പേരെയും ആദരിക്കുന്നതാണ് . യോഗ്യരായ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സിറോമലബാര്‍ ചാപ്ലൈന്‌സ്‌നെ ഏല്പിക്കണമെന്ന്ഓര്‍മിപ്പിക്കുന്നു.

ബൈബിള്‍ കലോല്‍സവത്തില്‍ പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 28 ന്ബുമൊണ്ട്ആര്‍ട്ടൈന്‍ ഹാളിലേക്ക്ക്ഷണിക്കുന്നതായി സിറോമലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

 

Bible Kalolsavam