Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

ബൈബിൾ ക്വിസ് 2015: ഫലം പ്രഖ്യാപിച്ചു 

ബൈബിൾ ക്വിസ് 2015: ഫലം പ്രഖ്യാപിച്ചു 

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെട്ട ബൈബിള്‍ ക്വിസ് 2015ന്റെ വിജയികളെ പ്രഖ്യാപിച്ചു .

മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗത്തില്‍ അശ്വിന്‍ വില്‍സണ്‍ (ഇഞ്ചിക്കോര്‍ )ഒന്നാം സ്ഥാനവും,ആല്‍ബര്‍ട്ട് സ്റ്റീഫന്‍(ലൂക്കന്‍)അര്‍പ്പിതാ ബെന്നി(ഫിസ്ബറോ)എന്നിവര്‍ രണ്ടാം സ്ഥാനവും ലെസ് ലിന്‍ വിനോദ് (ബ്രേ)മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി.ജസ്വിന്‍ ജേക്കബ്,കാവ്യ ആന്‍ റെജി,മേഘ ജെയിംസ് എന്നിവരാണ് ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെട്ട (സീനിയര്‍ ) വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

മാതാപിതാക്കളടക്കം ബാക്കിയെല്ലാ പ്രായപരിധിയിലുള്ളവരും ഉള്‍പെടുന്ന ( സൂപ്പര്‍ സീനിയര്‍ ) വിഭാഗത്തില്‍ മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മറിയമ്മ നീലേഷ് ഒന്നാമതെത്തി.സെന്റ് ഫിസ്ബറോയില്‍ നിന്നുള്ള നിഷാ ജോസഫ്,ഷൈല ജേക്കബ്(താല)എന്നിവര്‍ രണ്ടാം സ്ഥാനവും ബൂമോണ്ടിലെ റെന്നി പോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്വിസ് മത്സരത്തില്‍ വിജയികളായാവര്‍ക്കുള്ള സമ്മാനദാനം സെപ്റ്റംബര്‍ 27 ന് ബൂമോണ്ടിലെ ആര്‍ട്ടൈന്‍ ഹാളില്‍ നടത്തപ്പെടുന്ന സീറോമലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവ വേദിയില്‍ വെച്ചു നല്‍കപ്പെടുന്നതാണ്.

Bible Quiz Winners- 2015

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)