To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

ബ്രെ ഹെഡിലേക്ക് കുരിശിന്റെ വഴി

ബ്രെ ഹെഡിലേക്ക് കുരിശിന്റെ വഴി

സീറോ മലബാർ സഭ ബ്രെ മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസം 7 യാം തീയതി നാല്പതാം വെള്ളിയാഴ്ച്ച 3 മണിക്ക് മുൻ വര്ഷത്തെപ്പോലെ ബ്രെ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. ചാപ്ലയിൻ ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ പ്രാർത്ഥനാപൂർവ്വം ഗാഗുൽത്താമല കുരുശുവഹിച്ചു കയറിയ ക്രിസ്തുവിന്റെ പീഢാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റെ വഴിയിൽ പങ്കെടുക്കാം. ബ്രെ ഹെഡിലുള്ള ഫ്രീ കാർ പാക്കിങ്ങിന്റെ പ്രവേശനം റെയ്ഹാൻ പാർക്കിലൂടെ (Raheen Park) ആയിരിക്കും. കുരിശന്റെ വഴി ശുശ്രുഷയിൽ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉൾക്കൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.