A double minded man is unstable in all his ways (James 1:8)

ബ്രേയിലും, താലായിലും ആദ്യകുർബാന സ്വീകരണം ശനിയാഴ്ച

ബ്രേയിലും, താലായിലും ആദ്യകുർബാന സ്വീകരണം ശനിയാഴ്ച

ഡബ്ലിൻ സീറോ മലബാർ സഭയുടെ താലാ, ബ്രേ കുർബാന സെൻ്ററുകളിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. സീറൊ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും.

താലാ സെൻ്റ് മാർക്ക് ദേവാലയത്തിൽ ഏപ്രിൽ 27നു രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. ഒൻപത് കുട്ടികളാണു താലാ കുർബാന സെൻ്ററിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നത്. താലാ കുർബാന സെൻ്ററിൽ നിന്നും ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾ – അനഘ ജോസഫ്, സാമുവേൽ സുരേഷ് പ്ലാത്തോട്ടം, ദിയ മാത്യു, റയാൻ സെബാസ്റ്റ്യൻ, ജോയൽ ജയിംസ്, ലിയോ റ്റോബൻ, ഏദൻ വർഗ്ഗീസ്, ജോയൽ ഫ്രാൻസീസ്, ജസ് വിൻ സുബ്രമണ്യൻ.

ബ്രേ സെൻ്റ് കുര്യാക്കോസ് ഏലിയാസ് ചാവറ കുർബാന സെൻ്ററിൽ ജയ് ഡൻ ജോൺ, ജെഫ്രി ഉല്ലാസ്, റയാൻ ജാനർ, ഷോൻ കെ. ഷിനോജ് എന്നീ കുട്ടികൾ ആദ്യകുർബാന സ്വീകരിക്കുന്നു. ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുർബാനയോടെ തിരുകർമ്മങ്ങൾ ആരംഭിക്കുന്നു.