Set your affection on things above, not on things on the earth. (Colossians 3:2)

ബ്രേയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ ജനുവരി 3 ചൊവ്വാഴ്ച്

ബ്രേയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ  ജനുവരി 3 ചൊവ്വാഴ്ച്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുനാൾ 2023 ജനുവരി 1 മുതൽ 3 വരെ ഭക്ത്യതരപൂർവ്വം ആഘോഷിക്കുന്നു.
ജനുവരി 1 ഞായറാഴ്ച വികാരി ഫാ. ജോസഫ് ഓലിയക്കാട്ട് തിരുനാൾ കൊടിയേറ്റ് നടത്തും. ഉച്ചകഴിഞ്ഞ് 2:15 നു ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, കൊടിയേറ്റ്. ജനുവരി 2 തിങ്കളാഴ്ച് ഉച്ചകഴിഞ്ഞ് 2:15 നു ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന. തിരുകർമ്മങ്ങൾക്ക് ഫാ. റോയ് വട്ടക്കാട്ട് കാർമ്മികനായിരിക്കും.
തിരുനാൾ ദിനമായ ജനുവരി 3 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:15 നു ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ. ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാൾ സന്ദേശം നൽകും. കാഴ്ചസമർപ്പണം, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ദിവ്യകാരുണ്യ പ്രദക്ഷിണം തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.