ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ബ്രേ സീറൊ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും

ബ്രേ സീറൊ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും

ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചർച് , ബ്രേ കുർബാന സെൻ്ററിൻ്റെ  കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 30 ഞായറാഴ്ച  ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു.

2:30 തിനു  സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു ബാലിവാൾട്രിം കമ്യൂണിറ്റി സെൻ്ററിൽ പൊതുയോഗം.  വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്മെൻ്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളെ തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കുന്നു. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവർ അറിയിച്ചു.ബ്രേ സീറോ മലബാർ സമൂഹം ഡിസംബർ 24 നു വൈകിട്ട് 11 മണിക്ക് സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഒത്തുചേർന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിർഭരമായി ആചരിച്ചു. കുട്ടികളുടെ കരോൾ ഗാനങ്ങളോടെ ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഡബ്ലിൻ സീറോ മലബാർ ചാപ്ലിൻ റവ. ഫാ. രാജേഷ് മേച്ചിറാകത്ത് കാർമ്മികത്വം വഹിക്കുകയും ക്രിസ്തുമസ്സ് സന്ദേശം നൽകുകയും ചെയ്തു.  ഉണ്ണിശോയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടന്ന മെഴുകുതിരി പ്രദിക്ഷിണം വേറിട്ട അനുഭവം ആയിരുന്നു. തിരുകർമ്മങ്ങൾക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു. എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോൾ എല്ലാ ഭവനങ്ങളും സന്ദർശിച്ചു.