And ye shall know the truth, and the truth shall make you free. (John 8:32)

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും ഡിസംബര്‍ 31 ന

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും ഡിസംബര്‍ 31 ന

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചർച്, ബ്രേ കുർബാന സെൻ്ററിൻ്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും 2019 ഡിസംബര്‍ 31 ചൊവ്വാഴ്ച രാവിലെ 11നു ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു.

31 നു രാവിലെ 11 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വി. കുർബാനയും വർഷാവസാന പ്രാർത്ഥനയും. ഒരുമണിക്ക് ബാലിവാൾട്രിം കമ്യൂണിറ്റി സെൻ്ററിൽ ഉച്ചഭക്ഷണത്തെ തുടർന്ന് പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്മെൻ്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും, മറ്റ് ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളെ തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കുന്നു. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.

ബ്രേ സീറോ മലബാർ സമൂഹം ഡിസംബർ 24 നു വൈകിട്ട് 11 മണിക്ക് സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഒത്തുചേർന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിർഭരമായി ആചരിച്ചു. കുട്ടികളുടെ കരോൾ ഗാനങ്ങളോടെ ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ OCD കാർമ്മികത്വം വഹിക്കുകയും ക്രിസ്തുമസ്സ് സന്ദേശം നൽകുകയും ചെയ്തു. തിരുകർമ്മങ്ങൾക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു. എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോൾ എല്ലാ ഭവനങ്ങളും സന്ദർശിച്ചു.