ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ബ്രേ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ വി.ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ഛന്റെ പ്രഥമ തിരുന്നാൾ നവംബർ 6 ഞായറാഴ്ച്ച

ബ്രേ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ  വി.ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ഛന്റെ പ്രഥമ തിരുന്നാൾ നവംബർ 6 ഞായറാഴ്ച്ച

ഡബ്ലിൻ:ബ്രേ സീറോ മലബാര്‍ കൂട്ടായ്മയിൽ വി.ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ഛന്റെ പ്രഥമ തിരുന്നാൾ നവംബർ 6 ഞായറാഴ്ച്ച ഹോളി റെഡീമർ ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. നവംബർ 6 ഞായറാഴ്ച്ച വയ്കുന്നേരം 2 മണിക്ക്‌ ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും.റവ. ഫാ . ജോസ്‌ ഭരണിക്കുളങ്ങര മുഖ്യ കർമ്മികത്വം വഹിക്കുന്ന ദിവ്യ ബലിയിൽ റവ. ഫാ . ക്രൈസ്‌റ്റാനന്ദ്‌ IC ( ദാസച്ഛൻ)തിരുനാൾ സന്ദേശം നൽകും.

ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ഛന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും.
തിരുന്നാളാഘോഷങ്ങൾ അത്യയധികം ഭംഗിയാക്കുവാൻ തിരുന്നാൾ കമ്മറ്റികൺവീനർ സണ്ണി മാത്യു ട്രസ്റ്റിമാരായ വിൻസെന്റ്‌,ജയൻ ആലഞ്ചേരി തിരുന്നാൾ കമ്മറ്റി ആംഗങ്ങളായ തോംസൺ തോമസ്‌,സേവി പാലത്തിങ്കൽ,പ്രിൻസ്‌ ജോസ്‌ എന്നിവരുടെ നേത്രുത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ ചാപ്ലയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.
bray-feast2016_2

വാർത്ത : കിസ്സാൻതോമസ് P R O