നമ്മുടെ പിതാക്കന്മ്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതി കളോടും എന്നേക്കുമായി ചെയിത വാഗ്ദാനം അനുസരിച്ച് തന്നെ.(Luke :1 :55 )

ബ്രേ സീറോ മലബാർ കുർബാന സെൻ്ററിൽ യുവജനങ്ങൾക്കായി ‘NUOVA AMICIA’ ഒക്ടോബർ 20 ശനിയാഴ്ച

ബ്രേ സീറോ മലബാർ കുർബാന സെൻ്ററിൽ യുവജനങ്ങൾക്കായി ‘NUOVA AMICIA’ ഒക്ടോബർ 20 ശനിയാഴ്ച

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജനസംഘടന യൂത്ത് ഇഗ്നേറ്റിൻ്റേയും സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റേയും ആഭ്യമുഖ്യത്തിൽ ബ്രേ മാസ്സ് സെൻ്ററിൽ വച്ച് ‘NUOVA AMICIA’ എന്നപേരിൽ യുവജന സംഗമം നടത്തുന്നു. ബ്രേ ഏരിയായിലെ 12 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായി നടത്തുന്ന ഈ യുവജനശാക്തീകരണ പരിപാടി നയിക്കുന്നത് ഈ രംഗത്ത് ഒട്ടേറെ അനുഭവസമ്പത്തുള്ള ബഹു. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അച്ചനും ബഹു. രാജേഷ് മേച്ചിറാകത്ത് അച്ചനുമാണു. ഒക്ടോബർ 20 ശനിയാഴ്ച ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വൈകിട്ട് 3 മുതൽ 6 വരെ നടക്കുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നു.

ഡബ്ലിൻ സീറൊ മലബാർ ചാപ്ലിൻസ്