If ye love me, keep my commandments. (John 14:15)

ബ്ലാഞ്ചസ് ടൌണ്‍  സീറോ മലബാർ മാസ് സെന്ററിൽ  രണ്ടാം ഞായറാഴ്ച്ചകളിലും മലയാളം കുർബാന 

ബ്ലാഞ്ചസ് ടൌണ്‍  സീറോ മലബാർ മാസ് സെന്ററിൽ  രണ്ടാം ഞായറാഴ്ച്ചകളിലും മലയാളം കുർബാന 

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററില്‍ എല്ലാ മാസവും രണ്ടാം ഞായറാഴ്ച്ചക്ളിൽ കൂടി മലയാളം ദിവ്യബലി അർപ്പിക്കപ്പെടുമെന്ന് സീറോ മലബാർ ചാപ്ല്യൻസ് അറിയിച്ചു.ഇതോടനുബന്ധിച്ച് മതബോധനക്ലാസുകളും നടത്തപ്പെടും.നിലവിൽ എല്ലാ മാസത്തിലും നാലാം ഞായറാഴ്ച വൈകുന്നേരം നടത്തി വരുന്ന ദിവ്യബലിയും മതബോധന ക്ളാസുകളും പതിവുപോലെ ഉണ്ടായിരിക്കും.

 

ജനുവരി 10 ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു സെന്റ്‌ ബ്രിജിത്ത് ദേവാലയത്തിൽ ദിവ്യബലി അര്‍പ്പിക്കപെടുന്നതായിരിക്കും.എല്ലാ മാസത്തിലും രണ്ടാം ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു ആയിരിക്കും ദിവ്യബലിയും മതബോധന ക്ലാസുകളും നടത്തപ്പെടുക