Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

ബ്ലാഞ്ചാർഡ്സ്ടൗണിൽ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

ബ്ലാഞ്ചാർഡ്സ്ടൗണിൽ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല റാണിയുടെ തിരുനാളും ഇടവക ദിനവും സമുചിതമായ് ആഘോഷിച്ചു.

ഒക്ടോബർ 31 ഞായറാഴ്ച് രാവിലെ 8 മണിക്ക് ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് യൂറോപ്പിനായുള്ള സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരുന്നു. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ നെല്ലെംകുഴി ഒ.സി.ഡി എന്നിവർ സഹകാർമ്മികരായിരുന്നു.
പ്രസുദേന്തി വാഴ്ച്, ലദീഞ്ഞ്, നേർച്ച, സ്നേഹവിരുന്ന് എന്നിവയും കുരിശും
മുത്തുക്കുടകളും കൊടിതോരണങ്ങളുമായി ജപമാല രാജ്ഞിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. നേരത്തെ ജപമാലരാജ്ഞിയുടെ പുതിയ തിരുസ്വരൂപം മുൻ വികാരി ഫാ. ജോസ് ഭരണികുളങ്ങര വെഞ്ചരിച്ചു. വികാരി ഫാ. റോയ് വട്ടക്കാട്ടിൻ്റെ നേതൃത്വത്തിൽ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്റർ കമ്മറ്റി തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി