If ye love me, keep my commandments. (John 14:15)

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാര്‍ കാത്തലിക് ചർച്ചിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 2017 ഒക്ടോബർ 22 ഞായറാഴ്ച

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ  സീറോ മലബാര്‍ കാത്തലിക് ചർച്ചിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 2017  ഒക്ടോബർ 22  ഞായറാഴ്ച

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാര്‍ കാത്തലിക് ചർച്ചിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 2017 ഒക്ടോബർ 22 ഞായറാഴ്ച ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റ്‌ ബ്രിജിത്ത് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
ഒക്ടോബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. മാത്യു പെരുമ്പിൽ (സെക്രട്ടറി, ഹെൽത്ത് കമ്മീഷൻ, സി.ബി.സി. ഐ), ഫാ. ബോബിറ്റ് പൈബിള്ളിക്കുന്നേൽ എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,പരിശുദ്ധ കുർബാനയുടെ വാഴ്വ്, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.
കൂടാതെ വേദപഠന ക്ലാസിൽ ഉന്നത വിജയം നേടിയവർക്കും,കൂട്ടായ്മയിൽ ജൂനിയർ സെർട്ട്‌,സീനിയർ സെർട്ട്‌ പൂർത്തിയവർക്കും സമ്മാനങ്ങൾ നൽകും.
ആഘോഷമായ തിരുനാൾ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ,പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്ക് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും
ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, കമ്മറ്റി അംഗങ്ങൾ, വിശ്വാസ പരിശീലന അദ്ധ്യാപകർ എന്നിവർ അറിയിച്ചു.