Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ‘ഇടവകോത്സവം 2018’ ഫെബ്രുവരി 3 ന്.

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ  'ഇടവകോത്സവം 2018' ഫെബ്രുവരി 3 ന്.

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. ഡബ്ലിൻ സഹായ മെത്രാൻ ബിഷപ്പ് റെയമണ്ട് ഫീൽഡ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും. സീറോ മലബാർ സഭ ചാപ്ലിൻ ഫാ.ക്ലമന്റ് പാടത്തിപ്പറമ്പിൽ ആശംസകൾ അർപ്പിക്കും. ഉച്ചകഴിഞ് 1.30 ന് Chapel of Ease, Littlepace Church ൽ വച്ച് നടക്കുന്ന പരിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

അന്നേ ദിവസം പരിശുദ്ധ കുർബാനയിലും വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും, സ്നേഹവിരു നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ജോസ് ഭരണികുളങ്ങര, കൺവീനർ, കൈക്കാരന്മാർ, കമ്മറ്റിഅംഗങ്ങൾ, വിശ്വാസപരിശീലന അദ്ധ്യാപകർ എന്നിവർ അറിയിച്ചു.