Set your affection on things above, not on things on the earth. (Colossians 3:2)

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ സഭയിൽ വിശുദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ സഭയിൽ വിശുദ്ധ  കുർബ്ബാനയുടെ  ആഘോഷപൂർവ്വമായ സ്വീകരണം

ഡബ്ലിൻ – സീറോ മലബർ സഭ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ്സ് സെനററിൽ നിന്നും 15 കുട്ടികൾ ഏപ്രിൽ 15 ഞായറാഴ്ച്ച 1 മണിക്ക് St. Brigid’s Church, Blanchardstown, Dublin 15 ൽ വച്ച് വിശു ദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം നടത്തപ്പെടുന്നു

തിരുകർമ്മങ്ങൾക്ക്സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.
പരിപാടിയുടെ വിജയത്തിലേക്കായി ബ്ലാഞ്ചാർഡ്സ്ടൗൺ മാസ്സ് സെന്റർ സെക്രട്ടറി, കൈകാരന്മാർ, സൺഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേത്രത്വത്തിൽ വിപുലമായ ഒ രുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം നടത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര അറിയിച്ചു.