ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 9 ശനിയാഴ്ച.

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 9 ശനിയാഴ്ച.

ഡബ്ലിൻ : ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക്കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ Dunboyne Community Centre ൽ വച്ച് ആഘോഷിക്കുന്നു. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും.


സീറോ മലബാർ സഭ ചാപ്ലിൻ റവ. ഫാ. റോയ് വട്ടക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വിശ്വാസ പരിശീലന വിദ്യാർത്ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സ്നേഹവിരുന്നോടെ ഇടവകോത്സവം സമാപിക്കും 
ഇടവകോത്സവത്തിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ലിൻ ഫാ. റോയ് വട്ടക്കാട്ട്, കൺവീനർ, കൈക്കാരന്മാർ, കമ്മറ്റിഅംഗങ്ങൾ, വിശ്വാസപരിശീലന അദ്ധ്യാപകർ എന്നിവർ അറിയിച്ചു.