Let not your heart be troubled: ye believe in God, believe also in me. (John 14:1)

ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ നവംബർ 28 ശനിയാഴ്ച ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം ,കുടുംബ യൂണിറ്റുകളുടെ വാർഷികം .

ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ നവംബർ 28 ശനിയാഴ്ച ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം ,കുടുംബ യൂണിറ്റുകളുടെ വാർഷികം .

ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ നവംബർ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ PEREGRINES GAA CLUB ( BLAKESTOWN ROAD DUBLIN-15)ൽ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം ,കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു.ക്ലോണി ലിറ്റിൽ പീസ് ചർച്ച് വികാരി ഫാ.ജോർജ്ജ് ബെഗ്ലി ആയിരിക്കും കൂട്ടായ്മയുടെ ആഘോഷപരിപാടികൾക്ക് ഉത്ഘാടന ദീപം തെളിക്കുന്നത്.
തുടർന്നു നടക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളിലേക്കും,സ്നേഹവിരുന്നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ ബ്ലാഞ്ചർസ്റ്റൗൻ മാസ് സെന്റർ സെക്രട്ടറി തോമസ്‌ ആന്റണി ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര,ഷിജുമോൻ ചാക്കോ എന്നിവർ അറിയിച്ചു.
വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)