For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ ഒക്‌ടോബർ 9 ഞായറാഴ്ച

ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ ഒക്‌ടോബർ 9  ഞായറാഴ്ച

ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 2016 ഒക്ടോബർ 9 ഞായറാഴ്ച ബ്ലാഞ്ചർസ്റ്റൗൻ സെന്റ്‌ ബ്രിജിത്ത് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

ഒക്ടോബർ 9 ഞായറാഴ്ച ഉഛകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ .സിജി പന്നഗത്തിൽ , ഫാ . മാനുവൽ കരിപ്പോട്ട്‌ എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയിൽ ഫാ . മാനുവൽ കരിപ്പോട്ട്‌ തിരുനാൾ സന്ദേശം നൽകും.

ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

കൂടാതെ വേദപഠന ക്ലാസിൽ ഉന്നത വിജയം നേടിയവർക്കും,കൂട്ടായ്മയിൽ ജൂനിയർ സെർട്ട്‌,സീനിയർ സെർട്ട്‌ പൂർത്തിയാർക്കിയവർക്കുമുള്ള സമ്മാനദാനം സെന്റ്‌:ബ്രിജിത്‌ ഇടവക വികാരി ഫാ.സിറിൾ മാഗൻ നിർവ്വഹിക്കും.

ആഘോഷമായ തിരുനാൾ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ,പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്ക് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും
ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ ബ്ലാഞ്ചർസ്റ്റൗൻ മാസ് സെന്റർ സെക്രട്ടറി തോമസ്‌ ആന്റണി ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര,ഷിജുമോൻ ചാക്കോ എന്നിവർ അറിയിച്ചു.
വാർത്ത : കിസ്സാൻ തോമസ് P R O

blanchardstownfeast2016