Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

മാതൃവേദിയുടെ മരിയൻ ക്വിസ്, മെറീന വിൽസൺ വിജയി

മാതൃവേദിയുടെ മരിയൻ ക്വിസ്, മെറീന വിൽസൺ വിജയി

അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിൻ്റെ ഭാഗമായി അയർലണ്ടിലെ സീറോ മലബാർ സഭാംഗങ്ങളായ വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ് നടത്തിയ ക്വിസ് മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങലിളിൻനിന്ന് ഒട്ടേറെ വനിതകൾ പങ്കെടുത്തു.

പരിശുദ്ധ അമ്മയെ അടുത്തറിയാനും സ്നേഹിക്കാനും മാതാവിൻ്റെ മാതൃക പിൻച്ചെല്ലാനും പ്രചോദനമരുളുന്ന ഈ പുതുസംരഭത്തെ ആവേശത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്.. ജപമാല, സുവിശേഷത്തിലെ മാതാവ്, മാതാവിൻ്റെ പ്രത്യക്ഷപ്പെടൽ, സഭാ പ്രബോധനങ്ങൾ, മാതാവിൻ്റെ ചരിത്രം, മാതാവുമായി ബന്ധപ്പെട്ട വിശുദ്ധർ, മാർപാപ്പ മാർ, സ്ഥലങ്ങൾ , ചിത്രങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മരിയൻ ക്വിസ്. ആകർഷകമായ ഓഡിയോ വിഷ്യൽ റൗണ്ടുകൾ ഉൾപ്പെടുത്തി വളരെ രസകരമായ രീതിയിൽ ക്വിസ് മാസ്റ്റർ ഫാ.രാജേഷ് മേച്ചിറാകത്ത് പ്രോഗ്രാം അവതരിപ്പിച്ചു. സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, ഫാ. റോയി വട്ടേക്കാട്ടും മരിയൻ ക്വിസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒക്ടോബർ 3l ന് നടന്ന ഫിനാലെയിൽ മെറീനാ വിൽസൺ (താല), ലീനാ വർഗ്ഗീസ് (ബ്രേ), റീജാ ജോർഡി (ഫിസ്ബെറോ) എന്നിവർ വിജയികളായി. വിജയികൾക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അനുമോദനങ്ങൾ..