തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിന്റെ കാർമ്മികത്വത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസാരംഭവും അദ്യവെള്ളി ആചരണവും മെയ്‌ 1 ന്

മാർ സെബാസ്റ്റ്യൻ വടക്കേൽ  പിതാവിന്റെ കാർമ്മികത്വത്തിൽ  പരിശുദ്ധ  ദൈവമാതാവിന്റെ വണക്കമാസാരംഭവും അദ്യവെള്ളി ആചരണവും  മെയ്‌ 1 ന്

സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ആചരണവും, ദൈവമാതാവിന്റെ വണക്കമാസാരംഭവും മെയ്‌ 1 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിന്റെ കാർമ്മികത്വത്തിൽ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.