This is my commandment that ye love one another, as I have loved you. (John 15:12)

മിഷൻ കലോത്സവം `പ്ലെറോമ 2020` ചിത്രരചനാ സാഹിത്യമത്സരങ്ങൾ ഡിസംബർ 7 ന്

മിഷൻ കലോത്സവം `പ്ലെറോമ 2020` ചിത്രരചനാ സാഹിത്യമത്സരങ്ങൾ ഡിസംബർ 7 ന്

ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രഥമ മിഷൻ കലോത്സവം `പ്ലെറോമ 2020` ന് 2019 ഡിസംബർ 7 നു ആരംഭം കുറിക്കും. ഡിസംബർ 7 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് 9 സെൻ്ററുകളിലായി ചിത്രരചനാ, സാഹിത്യ രചനാ മത്സരങ്ങൾ നടക്കും.
ആദ്യമായി സോണൽ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മിഷൻ കലോത്സവത്തിൻ്റെ യൂണിറ്റ്തല സ്റ്റേജ് മത്സരങ്ങൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ നടക്കും, കുർബാന സെൻ്റർ തലത്തിൽ വിജയികളായവർക്കായി മാർച്ച് 14 നു സോണൽതല മത്സരങ്ങൾ നടക്കും.

മത്സരത്തിൽ പങ്കെടുക്കുവാനായി www.syromalabar.ie എന്ന വെബ്സൈറ്റിൽ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റം (PMS) വഴി പേര് രജിസ്റ്റർ ചെയ്യണം. ഡിസംബർ 7 ൻ്റെ മത്സരങ്ങൾക്കായി ഡിസംബർ 2 നകം പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൊച്ച്കുട്ടികൾ മുതൽ മുതിർന്നവർവരെ 7 ഗ്രൂപ്പ്കളിലായി മുപ്പതോളം മത്സര ഇനങ്ങളിൽ മാറ്റുരക്കുന്ന ബൈബിൾ അധിഷ്ഠിത കലോത്സവത്തിൻ്റെ വിജയത്തിനായി വൈദീകരുടേയും സോണൽ ഭാരവാഹികളുടേയും കാറ്റിക്കിസം ഹെഡ് മാസ്റ്റർന്മാരുടേയും നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് കാറ്റിക്കിസം ഹെഡ് മാസറ്റർമാരുമായോ, കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.