Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

മോൺ ആൻറണി പെരുമായന് യാത്രയയപ്പ് നൽകി.

മോൺ ആൻറണി  പെരുമായന് യാത്രയയപ്പ് നൽകി.

ഡബ്ലിൻ : സീറോ മലബാർ സഭ അയർലണ്ട് കോഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി. കഴിഞ്ഞ 6 വർഷമായി സീറോ മലബാർ സഭ അയർലണ്ട് കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുകയായിരുന്നു അച്ചൻ. സീറോ മലബാർ സഭയുടെ ബെൽഫാസ്റ് വികാരിയായി പ്രവർത്തിച്ചുവന്ന അച്ചനെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നിർദേശപ്രകാരം കത്തോലിക് കോൺഫെറൻസ് അയർലണ്ട് പ്രസിഡന്റ് ആർച്ചു ബിഷപ്പ് എമ്മൻ മാർട്ടിൻ ആണ് അയർലണ്ട് കോർഡിനേറ്റർ ആയി നിയോഗിച്ചത്. അച്ചൻ സഭയ്ക്ക് നൽകിയ സേവനങ്ങളെ മുൻനിർത്തി 2015 ൽ അച്ചന് സഭ മോൺസിങ്ങോർ പദവി നൽകി ആദരിച്ചു.

റിപ്പബ്ലിക് ഓഫ് അയർലണ്ടിലും നോർത്തേൺ അയർലണ്ടിലുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സീറോ മലബാർ സഭ വിശ്വാസികളെ ഒരുമിച്ചു കൂട്ടുവാൻ അച്ചൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അയർലണ്ടിൽ 41 മാസ്സ് സെൻററുകൾ സ്ഥാപിക്കുകയും വിശ്വാസികളെ ഒരുമിച്ചു നിർത്തുവാൻ ഓൾ അയർലണ്ട് കോർഡിനേഷൻ കൗൺസിലും അതിനു കീഴിൽ 4 റീജിയൺ കൗൺസിലുകളും സ്ഥാപിച്ചു പ്രവർത്തങ്ങൾ ഏകീകരിക്കുവാൻ അച്ചന് സാധിച്ചു.

അച്ചന്റെ കഠിനധ്വാനവും ശ്രമഫലവുമായാണ് ഡബ്ലിൻ അതിരൂപത സീറോ മലബാർ സഭയ്ക് സെന്റ് തോമസ് പാസ്റ്ററൽ സെന്റർ അനുവദിച്ചത്‌.

ബിഷപ്പ്റി സ്റ്റീഫൻ ചിറപ്പണത്തിന്റെ അധ്യക്ഷതയിൽ റിയാൽട്ടോ സെൻറ് തോമസ് പാസ്റ്ററൽ സെന്ററിൽ നടന്ന നാഷണൽ കോഡിനേഷൻ കൗൺസിൽ അച്ചന് യാത്രയയപ്പ് നൽകി. തുടർന്ന് താല ഫെറ്റർകൈൻ പള്ളിയിൽ വച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ യാത്രയയപ്പിന് ഫാ.ക്ലമെന്റ് പാടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സീറോ
മലബാർ സഭയ്ക്ക് അച്ചൻ നൽകിയ സേവനങ്ങൾക്ക് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് നന്ദി പറഞ്ഞു. ഡബ്ലിൻ സീറോ മലബാർ സഭയുടെ സ്നേഹോപഹാരം സോണൽ കമ്മറ്റി അംഗങ്ങളും മുൻ സോണൽ കമ്മറ്റി അംഗങ്ങളും കൂടി അച്ചന് സമ്മാനിച്ചു.

അയർലണ്ട് സീറോ മലബാർ സഭയുടെ ഔദ്യോഗിക യാത്രയയപ്പ് മെയ് 16 ന് നോക്ക് തീർത്ഥാടനത്തിൽ വച്ച് നൽകും.

ബെൽഫാസ്റ് സോണൽ കോഡിനേറ്ററായി ഫാ. പോൾ മോറേലിയെ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നിയമിച്ചു.