തന്നെ സ്വീകരിച്ചവര്‍കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്യുന്നവര്‍കെല്ലാം ദൈവമക്കള്‍ആകാന്‍ അവന്‍ കഴിവ് നല്‍കി.(John: 1.12).

യുവജന സംഗമവും SMYM (സീറോ മലബാർ യൂത്ത് മൂവ്മെന്റ് ) ഉത്ഘാടനവും

യുവജന സംഗമവും SMYM (സീറോ മലബാർ യൂത്ത് മൂവ്മെന്റ്  ) ഉത്ഘാടനവും

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗം, യൂത്ത് ഇഗ്നേറ്റിന്റെ ആഭ്യമുഖ്യത്തിൽ ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് ഒക്ടോബർ 20, ശനിയാഴ്ച ‘NUOVA AMECIZIA’ എന്ന പേരിൽ ഒരു യുവജന സംഗമം നടന്നു.

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ചാപ്ലിൻ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ യുവജന സംഗമത്തിന്റെയും, സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ബ്രേ യൂണിറ്റിന്റെയും ഉത്ഘാടനം നിർവ്വഹിച്ചു. ഡബ്ലിൻ SMC ജോയിന്റ് സെക്രട്ടറി സണ്ണി മാത്യു, കാറ്റിക്കിസം ഹെഡ്മാസ്റ്റർ സണ്ണി കൊച്ചുചിറ, യൂത്ത് ഇഗ്നേറ്റ് കോർഡിനേറ്റർ തോംസൺ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് യുവജനങ്ങളുടെ ചുമതല വഹിക്കുന്ന ഡബ്ലിൻ SMC ചാപ്ലിൻ റവ. ഫാ. രാജേഷ് മേച്ചിറാകത്ത് നയിച്ച യുവജന ശാക്തീകരണ പരിപാടി നടന്നു. നാൽപതോളം യുവജനങ്ങൾ സംബന്ധിച്ച പരിപാടിയിൽ SMYM Bray യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : ജോസഫ് ജോയി, വൈസ് പ്രസിഡന്റ് : എമി റോയി, സെക്രട്ടറി ; മനു ജോഷി, ജോയിന്റ് സെക്രട്ടറി ; അനുപ തോംസൺ, ട്രഷറർ : ലെസ് ലിൻ വിനോദ്, എക്സിക്കൂട്ടീവ് ; അലെൻ സെബാസ്റ്റ്യൻ, ദിയ സണ്ണി, ഓർഗനൈസർ ; ദിവ്യ സണ്ണി.