My brethren count it all joy when you fall into diverse temptations (James 1:2)

യൂറോപ്പിന്റെ പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മോണ്‍. സ്റ്റീഫെന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബര്‍ ഒന്നിനു റോമില്‍ -പ്രാര്‍ത്ഥനാശംസകളോടെ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച്.

യൂറോപ്പിന്റെ പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മോണ്‍. സ്റ്റീഫെന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബര്‍ ഒന്നിനു റോമില്‍ -പ്രാര്‍ത്ഥനാശംസകളോടെ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച്.

യൂറോപ്യന് രാജ്യങ്ങളിലെ സീറോ മലബാര് വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് ഫ്രാന്സിസ് മാര്പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്. സ്റ്റീഫെൻ ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണംനവംബർ ഒന്നാം തിയതി റോമിൽ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരി മുഖ്യ കാർമ്മികനായിരിക്കും

യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്. സ്റ്റീഫെൻ ചിറപ്പണത്ത് കഴിഞ്ഞ അഞ്ചു വര്ഷമായി റോമില് സഭയുടെ മേജര് ആര്ച്ചുബിഷപ്പിന്റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര് വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര് വിശ്വാസികളുടെ കോ-ഓര്ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. റോമിലെ പ്രൊക്കുരേറ്റര് എന്ന ശുശ്രൂഷ മോണ്. സ്റ്റീഫന് തുടരുന്നതാണ്. റോമിലുള്ള വിവിധരാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങള്ക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല് കൗണ്സിലിലും അംഗമാണ് മോണ്. സ്റ്റീഫെൻ.

അയർലൻഡിലെ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ചു രണ്ട് പേർക്ക് വിശുദ്ധ കുർബാന മദ്ധ്യേ കാഴ്ച സമർപ്പണത്തിനുo പുതിയ മെത്രാന് പ്രാർത്ഥനാശംസകൾ അർപ്പിക്കാനും അവസരം നല്കുയിട്ടുണ്ട്.
അയർലണ്ടിലെ സീറോ മലബാര് വിശ്വാസികൾക്ക് ഉണർവും ഊർജ്ജവും നൽകുന്ന മാർപ്പാപ്പായുടെ ഈ നടപടിയെ പ്രാർത്ഥനാപൂർവം നോക്കികാണുകയാണെന്നും പുതിയ അപ്പസ്തോലിക് വിസിറ്റേറ്ററിന് അജപാലന ശുശ്രൂഷാ കർമ്മങ്ങളിൽ കൂടുതൽ നിറവും ദൈവപരിപാലനയും ഉണ്ടാകുവാൻ പ്രർത്ഥിക്കണമെന്നും അയർലണ്ടിലെ എല്ലാ ദൈവമക്കളോടും ഡബ്ലിൻ സ്Iറോ മലബാർ ചാപ്ളയിൻമാരായ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

വാർത്ത : കിസ്സാൻ തോമസ് P R O

frstephanchirappanath_2