പ്രശസ്ത വാഗ്മിയും,ചങ്ങനാശേരി അതിരൂപതാ പി.ആര്.ഒ യും,വടവാതൂര്‍ സെമിനാരി പ്രൊഫസറും അതിരമ്പുഴ ഇടവക വികാരിയുമായ റവ:ഡോ:മാണി പുതിയടം ഓഗസ്റ്റ് 3 ന് ഡബ്ളിനില്‍ എത്തുന്നു.ഓഗസ്റ്റ് 5 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് മതബോധന വിദ്യാര്‍ത്ഥികള്‍ക്കും,യുവജനങ്ങള്‍ക്കുമായി പ്രത്യേകം ക്ളാസ്സുകള്‍ എടുക്കുന്നതാണ്.തുടര്ന്ന് 4മണിയ്ക്ക് നടക്കുന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികത്വം വഹിയ്ക്കുകയും,തുടര്ന്ന് പ്രവാസജീവിതത്തില്‍ കുടുംബവിശുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും ചെയ്യും.
വിശ്വാസികള്‍ക്കും,സുഹ്രുത്തുക്കള്‍ക്കും അദ്ദേഹം നേരില്‍ കാണുന്നതിന് അവസരവും ഉണ്ടായിരിയ്ക്കും.ദിവ്യബല്യിലും തുടര്ന്ന് നടക്കുന്ന പരിപാടികളിലും എല്ലാവരും പങ്കുചേരണമെന്ന് ഫാ:മനോജ് പൊന്‍ കാട്ടില്‍ അറിയിച്ചു.