ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ലൂക്കനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 16 ന്.

ലൂക്കനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 16 ന്.

ഡബ്ലിൻ : ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് സെപ്റ്റംബർ 16 ന് പരിശുദ്ധ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആചരിക്കുന്നു. ഉച്ചക്ക് 2ന് ഫാ. റെജി ചെറുവാൻകലയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് പരിശുദ്ധഅമ്മയുടെയും വി.അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും

ഈ തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്ചേർന്ന് പരിശുദ്ധ അമ്മയുടേയും വി.അൽഫോൻസാമ്മയുടെ യും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി ചാപ്ലയിൻ ഫാ. ആന്റെണി ചീരംവേലിൽ അറിയിച്ചു.