Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

ലൂക്കന്‍ സിറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 20 ന്

ലൂക്കന്‍  സിറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 20 ന്

ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 20 ശനിയാഴ്ച ഭക്ത്യാദരപൂര്വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ. കുര്യന്‍ പൊന്‍മലകുന്നേല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് വെള്ളനാല്‍ തിരുനാള്‍ സന്ദേശം നല്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്കാ ട്ടില്‍, ഫാ. ടോമി പാറടിയില്‍ എന്നിവര്‍ സഹകാര്മി!കര്‍ ആയിരിക്കും. ദിവ്യബലിക്ക് മുന്‍പ് കുമ്പസാരിക്കുവാന്‍ സൌകര്യം ഉണ്ടായിരിക്കും.

ദിവ്യബലിക്ക് ശേഷം പരിശുദ്ധ അമ്മയുടെയും വിശുദ്ധ അല്‌ഫോന്‌സമ്മയുടെയും സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകുന്നേരം 5.30 മണി മുതല്‍ പാല്‌മെര്‍സ്‌ടൌണ്‍ സെന്റ് ലോറന്‍സ് നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മതബോധന വാര്ഷി്കത്തോടനുബന്ധിച്ച് നടത്തപെടുന്ന പൊതുയോഗത്തില്‍ മതബോധനപരീക്ഷയില്‍ അ ഗ്രേഡ് കരസ്തമാക്കിയ കുഞ്ഞുങ്ങള്ക്കും , മുഴുവന്‍ ക്ലാസ്സുകളില്‍ ഹാജര്‍ ആയ കുഞ്ഞുങ്ങള്കുംഡ ഉള്ള സമ്മാനദാനവും നിര്‍വഹിക്കുന്നു. ജൂനിയര്‍ സെര്ട്ട്, ലീവിംഗ് സെര്ട്ട് എന്നിവയില്‍ ഉന്നത വിജയം നേടിയവരെയും വേദിയില്‍ ആദരിക്കുന്നതാണ്. കുഞ്ഞുങ്ങളുടെയും മുതിരന്നവരുടെയും വിവിധ കലാപരിപാടികള്‍ തിരുനാള്‍ ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടും. തിരുനാള്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് തിരുനാള്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നു.