Let not your heart be troubled: ye believe in God, believe also in me. (John 14:1)

ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍


ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 1 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 1 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഫാ. മനോജ് പൊന്‍കാട്ടില്‍, ഫാ. ടോമി പാറടിയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും. ദിവ്യബലിക്ക്  മുന്‍പ് കുമ്പസാരിക്കുവാന്‍ സൌകര്യം ഉണ്ടായിരിക്കും. ദിവ്യബലിക്ക് ശേഷം പരിശുദ്ധ അമ്മയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകുന്നേരം 5 മണി മുതല്‍ പാല്‍മേഴ്‌സ്‌ടൌണ്‍ സെന്റ് ലോറന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മതബോധന വാര്‍ഷികത്തോടനുബന്ധിച്ച്  നടത്തപെടുന്ന പൊതുയോഗത്തില്‍ മതബോധനപരീക്ഷയില്‍ 1, 2 സ്ഥാനം കരസ്തമാക്കിയ കുഞ്ഞുങ്ങള്‍ക്കും, മുഴുവന്‍ ക്ലാസ്സുകളില്‍ ഹാജര്‍ ആയ കുഞ്ഞുങ്ങള്‍കും ഉള്ള സമ്മാനദാനത്തിനുശേഷം കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. തിരുനാള്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് തിരുനാള്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നു. ദിവ്യബലിക്ക് ശേഷം ഓഡിറ്റോറിയത്തില്‍ ഒരുമിച്ച് കൂടുന്ന ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കൂട്ടായിമയിലെ കുടുംബങ്ങള്‍ അവരുടെ പേര്  ഏരിയ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്.