അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (Luke : 1 : 50 )

ലൂക്കനിൽ തിരുന്നാളും വാർഷികാഘോഷവും സെപ്റ്റ;11 ന്

ലൂക്കനിൽ തിരുന്നാളും വാർഷികാഘോഷവും സെപ്റ്റ;11 ന്

ലൂക്കനിൽ തിരുന്നാളും വാർഷികാഘോഷവും സെപ്റ്റ;11 ന്

ഡബ്ളിൻ: ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെയും വി .തോമ്മാശ്ലീഹായുടേയും വി .അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാർഷികവും സെപ്തംബർ 11 ഞായറാഴ്ച ലൂക്കൻ ഡിവൈൻ മേഴസി ചർച്ചിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്
തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ജോസഫ് കറുകയിൽ അച്ഛന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബ്ബാനയാണ് ഈ വർഷം തിരുന്നാളിന് അർപ്പിക്കപ്പെടുന്നത്.

സീറോ മലബാർ കുർബ്ബാനയുടെ ഏറ്റവും ആഘോഷകരമായ രൂപമാണ് റാസ. സ്ലീവാ ചുംബനം റാസയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.

ഇടവക വികാരി ഫാ: ആന്റണി ചീരംവേലിൽ ,മുൻ വികാരിയായിരുന്ന ഫാ: തങ്കച്ചൻ പോൾ ഞാളിയാത് എന്നീ വൈദീകരും ചേർന്ന് ആയിരിക്കും റാസ കുർബ്ബാന അർപ്പിക്കുന്നത്.

തിരുന്നാൾ റാസയ്ക്കു ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉണ്ടായിരിക്കും.

തിരുന്നാൾ ആഘോഷങ്ങൾക്ക് ശേഷം വൈകീട്ട് 5 .30 നു പാൽമെർസ്‌ ടൗൺ സെന്റ്: ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് ഇടവകയിലെ വേദപാഠത്തിന്റെയും എല്ലാ ഭക്തസംഘടനകളുടെയും വാർഷിക ആഘോഷ പരിപാടികൾ ആരംഭിക്കും.ഫാ: ജോസഫ് കറുകയിലും,ഫാ: തങ്കച്ചൻ പോളും മുഖ്യ അതിഥികളായിരിക്കും.

ഫാ: ജോസഫ് വെള്ളനാൽ അണിയിച്ചൊരുക്കുന്ന “ഇരുൾ പരക്കുന്ന
പകലുകൾ” എന്ന നാടകവും,ഷൈബു ജോസഫ് അവതരിപ്പിക്കുന്ന കഥാപ്രസംഗം,സിജു കുര്യൻ നേതൃത്വം നൽകുന്ന “ഓനച്ചന്റെ ദർശനം”എന്ന നാടകം,ഫിജി സാവിയോ അരങ്ങിലെത്തിക്കുന്ന നൃത്തങ്ങൾ,മറ്റു കലാപരിപാടികൾ എന്നിവ വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തപ്പെടും.സമ്മാനദാനവുംതുടർന്ന് 8.30 ന് സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും.

തിരുന്നാൾ-വാർഷികദിനാഘോഷങ്ങളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ജിമ്മി ടോം ട്രസ്റ്റിമാരായ സുനിൽ വർഗ്ഗീസ് , ജയൻ തോമസ് എന്നിവരുടെ നേത്രുത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്ചേർന്ന് പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി വികാരി ഫാ. ആന്റെണി ചീരംവേലിൽ അഭ്യർത്ഥിച്ചു.

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ തിരുനാളും വാർഷികദിനാഘോഷവും സെപ്തംബർ 11 ഞായറാഴ്ച.

ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെയും വി .തോമ്മാശ്ലീഹായുടേയും വി .അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാർഷികവും സെപ്തംബർ 11 ഞായറാഴ്ച ലൂക്കൻ ഡിവൈൻ മേഴസി ചർച്ചിൽ വച്ച് ഭക്ത്യാദരപൂര്വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫാ.ജോസഫ് കറുകയിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാൾ റാസയോടുകൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ.പോൾ തങ്കച്ചൻ ഞാളിയത്ത് തിരുനാൾ സന്ദേശം നൽകും.
ദിവ്യബലിക്ക് ശേഷം പരിശുദ്ധഅമ്മയുടെയും വി.തോമ്മാശ്ലീഹായുടേയും വി.അൽഫോൺസാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 മണിക്ക് പാല്‌മെര്‍സ്‌ടൌണ്‍ സെന്റ് ലോർകൻസ് ബോയ്സ് നാഷണൽ സ്കൂൾ ഹാളിൽ വാർഷികദിനാഘോഷ പരിപാടികൾക്ക് തിരി തെളിയും . ഫാ.ജോസഫ് കറുകയിൽ,ഫാ.പോൾ തങ്കച്ചൻ ഞാളിയത്ത് എന്നിവർ ചടങ്ങിലെ മുഖ്യ അതിഥികൾ ആയിരിക്കും.

വാർഷിക പൊതുയോഗം കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ സമ്മാനദാനം തുടർന്ന് 8.30 ന് സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും.

തിരുന്നാൾ-വാർഷികദിനാഘോഷങ്ങളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ജിമ്മി,ട്രസ്റ്റിമാരായ സുനിൽ വർഗ്ഗീസ് , ജയൻ തോമസ് എന്നിവരുടെ നേത്രുത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ഈ തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്ചേർന്ന് പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി ചാപ്ളയിൻസ് ഫാ. ആന്റെണി ചീരംവേലിൽ,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവർ അറിയിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

LucanFeast