കര്‍ത്താവിന്‍റെ കരം അവനോടുകൂടെഉണ്ടായിരുന്നു.(Luke : 1 : 66 )

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച സൺ‌ഡേ സ്കൂൾ വാർഷികം

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29  ശനിയാഴ്ച സൺ‌ഡേ സ്കൂൾ വാർഷികം

ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ Palmerstown St.Lorcan’s School Auditorium ത്തിൽ വച്ച് സൺ‌ഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ടോമി പാറാടിയിൽ മുഖ്യ അഥിതി ആയിരിക്കും.

സൺ‌ഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപടികൾ അരങ്ങേറും വിവിധ ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്കും, സൺ‌ഡേ സ്കൂളിൽ മുടക്കം വരാത്ത കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. സൺ‌ഡേ സ്കൂൾ അദ്ധ്യാപകരെയും ചടങ്ങിൽ ആദരിക്കും.

വിവിധ കുടുംബ കൂട്ടയ്മകളുടെ നേതൃത്വത്തിൽ നടത്തുന്ന ഫുഡ് സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനയോഗിക്കും ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ആന്റണി ചീരംവേലിൽ MST അറിയിച്ചു.