Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

ലൂക്കൻ സീറോ മലബാർ യൂണിറ്റിന്റെ “JINGLE BELLS 2016 “ഡിസംബർ 18 ഞായറാഴ്ച.

ലൂക്കൻ സീറോ മലബാർ യൂണിറ്റിന്റെ "JINGLE BELLS 2016 "ഡിസംബർ 18 ഞായറാഴ്ച.

മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടി ഭൂമിയിൽ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേൽക്കുവാൻ Dublin Syro Malabar Lucan യൂണിറ്റിന്റെ ഒത്തുചേരൽ “JINGLE BELLS 2016 ”

വളരെയധികം സന്തോഷത്തോടും സ്നേഹത്തോടും കൂടി ഡിസബർ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുർബാനയോടു കൂടി St. Lor can’s School Palmerstown ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ലൂക്കൻ കൂട്ടായ്മയിലെ അംഗങ്ങളുടെ Home made കേക്ക് മത്സരവും, അതു പൊലെ കൂട്ടായ്മയിലെ ഓരോ യൂണിറ്റിന്റെയും ക്രിസ്തുമസ് കരോൾ മത്സരവും നടക്കും.

ഉണ്ണിയേശുവിന്റെ പിറവിയു ടെ ദൃശ്യാവിഷ്കാരവും Santha യുടെ വരവും ക്രിസ്തുമസ് ഡിന്നറും “JINGLE BELLS 2016 “നെ കൂടുതൽ മനോഹരമാക്കുന്നു.

ഏററവും മികച്ച അംഗങ്ങളുടെ കേക്കുകൾ ലേലം ചെയ്തു കിട്ടുന്ന തുക , നാട്ടിലെ ചരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവിടുന്നു.

ക്രിസ്തുമസ്‌ ആഘോഷം വൻ വിജയമാക്കുവാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്നു ഫാ.ആന്റണി ചീരംവെലിൽ ((089) 453 8926)
ജോൺസൺ ചക്കാലയ്ക്കൽ (087) 130 0309)(Programme Cordinator) എന്നിവർ അഭ്യർത്ഥിച്ചു.

lucanxmas