Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

ലെയ്‌സ്‌ലിപ്പിൽ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുർബാന

ലെയ്‌സ്‌ലിപ്പിൽ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുർബാന

ഡബ്ലിൻ – സീറോ മലബാർ കാത്തോലിക് ചർച്ച ലൂക്കൻ മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഈ മാസം മുതൽ എല്ലാം മൂന്നാം ഞായറാഴ്ച Leixlip, Our lady of parish of nativity, old hill പള്ളിയിൽ വച്ച് വിശുദ്ധ കുർബാന ആരംഭിക്കുന്നു. മെയ്‌ മാസം 20 ഞായറാഴ്ച 4 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ അഭിവദ്യ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. ആഗോള കത്തോലിക്ക സഭ, സഭയുടെ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാം അമ്മമാർക്കുവേണ്ടിയും പ്രത്യേക പ്രാത്ഥന ഉണ്ടായിരുക്കുന്നതാണ്. അതോടൊപ്പം തന്നെ ഞായറാഴ്ച പെന്തകോസ്താ ദിവസം ആയതിനാൽ കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ ഈശോ വളർന്നു വന്നതു പോലെ നമ്മുടെ കുഞ്ഞുമക്കൾ വളർന്നു വരുവാൻ ഇട വരണമെന്നു ആഗ്രഹിച്ചുകൊണ്ടു ശിശുക്കളെ പ്രത്യേകമായി ആശീർവാദിക്കുന്ന പ്രാത്ഥന ശുശ്രൂഷ അഭിവന്ദ്യ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് കാര്‍മികത്വത്തിൽ നടത്തപ്പെടുന്നതാണ്. വിശുദ്ധ കുർബാനയിലും മറ്റ് തിരുകർമ്മങ്ങളിലേക്കും ഏവരേയും പ്രാത്ഥനയോടെ സ്വാഗതം
ചെയ്യുന്നതായി ചാപ്ലയിൻ ഫാ.ആന്റണി ചീരംവേലിൽ അറിയിച്ചു