For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

ലോങ്ങ്‌ഫോര്‍ഡ്, എഡ്ജ്വര്‍ത്സ് ടൌണ്‍ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ഐറിഷ് ബിഷപ്പ് ഫ്രാന്‍സീസ് ഡഫി സന്ദര്‍ശിക്കുന്നു

ലോങ്ങ്‌ഫോര്‍ഡ്, എഡ്ജ്വര്‍ത്സ് ടൌണ്‍ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ഐറിഷ് ബിഷപ്പ് ഫ്രാന്‍സീസ് ഡഫി സന്ദര്‍ശിക്കുന്നു

ലോങ്ങ്‌ഫോര്‍ഡ്: സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ അടുത്തറിയാനും സഭാ പ്രവര്‍ത്തനങ്ങളെ മനസിലാക്കാനു0 സഭാ വിശ്വാസികളോട് ആശയവിനിമയം നടത്താനുമായി അര്‍ദ ക്‌ളോണ്‍മാക്‌നോയിസ് (ലോങ്ങ്‌ഫോര്‍ഡ്) രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാന്‍സിസ് ഡഫി,നവംബര്‍ 14 ന് (ശനി)ലോങ്ങ്‌ഫോര്‍ഡ്, എഡ്ജ്വര്‍ത്സ് ടൌണ്‍ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ( Our Lady’s Manor nursing home chapel,Co. Longford) സന്ദര്‍ശിക്കുന്നു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് സീറോ മലബാര്‍ അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനച്ചന്റെ അധ്യക്ഷതയില്‍ കുടുംബസംഗമം ആരംഭിക്കും.4.25ന് ഫ്രാന്‍സിസ് ഡഫി പിതാവിന് സ്വീകരണം.തുടര്‍ന്ന് ആരംഭിക്കുന്ന വി.കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ പിതാവ് സന്ദേശം നല്‍കും.
കുര്‍ബാനക്ക് ശേഷം കുട്ടികളുടെ കലാപരിപാടികള്‍,സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും.
ബിഷപ്പ് ഫ്രാന്‍സിസ് ഡഫിയുടെ സന്ദര്‍ശനം സീറോ സഭാ കൂട്ടായ്മക്ക് വലിയ അംഗീകാരമാണ്.സഭയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ കാരണമായേക്കാവുന്ന ഈ സന്ദര്‍ശനം വിജയമാക്കാന്‍ ലോങ്ങ്‌ഫോര്‍ഡ്, എഡ്ജ്വര്‍ത്സ് ടൌണ്‍,ലെന്‍സ്ബര്‍ഗ്,മുള്ളിംഗര്‍,റോസ് കോമണ്‍,കില്ലുക്കാന്‍,അത് ലോണ്‍,ബാല്ലിമോഹന്‍,കാരിക്ക് ഓ ഷാനോന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുളള സീറോ മലബാര്‍ സഭാ വിശ്വാസികളെ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജോസ് ഭരണിക്കുളങ്ങരയും മാസ് സെന്റര്‍ സഭാ ഭാരവാഹികളും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ .ജോസ് ഭരണികുളങ്ങര ( പ്രീസ്റ്റ് ഇന്‍ ചാര്‍ജ് )0899741568
ജിജിമോന്‍ മാത്യു (മാസ് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍)0872920311