Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

വചനപ്രഘോഷണവും പീഡാനുഭവ തിരുക്കര്‍മങ്ങളും


ഡബ്ലിന്‍: സിറോ മലബാര്‍ സഭ എല്ലാ വര്‍ഷവും നടത്തിവരുന്ന വാര്‍ഷിക ധ്യാനവും വലിയ ആഴ്ച ആചരണവും 2014 ഏപ്രില്‍ 17,18,19 (പെസഹവ്യാഴം, ദു:ഖവെള്ളി , ദു:ഖശനി) തിയ്യതികളില്‍ താല ചര്‍ച്ച് ഓഫ് ദ ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ സംയുക്തമായി ആചരിക്കപ്പെടുന്നു.

എല്ലാ ദിവസവും രാവിലെ 9.00 മുത ല്‍ 5.00 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പെസഹവ്യഴാഴ്ച (ഏപ്രില്‍ 17) ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ആചരിക്കപെടുന്നതിനാല്‍ അന്നേ ദിവസം 4.30 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളു. ധ്യാനദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ്‌ വലിയ ആഴ്ച തിരുക്കര്‍മങ്ങള്‍ ആചരിക്കപെടും.

Rev. Dr. Sony Thekkummuryil ( Vicar, St. Francis Assisi Church Poonthope, Archdiocese of Changanacherry ) ആണ്‌ ധ്യാനം നയിക്കുന്നത്. ധ്യാനത്തിലും വലിയ ആഴ്ച തിരുക്കര്‍മങ്ങളിലും പങ്കുചേര്‍ന്ന് ഹൃദയനവീകരണം പ്രാപിച്ച്, നൂതന സൃഷ്ടിയായി കുടുംബത്തിലും, സമൂഹത്തിലും, രാഷ്ട്രത്തിലും പ്രഭ ചൊരിയുന്ന വ്യക്തികളായി മാറുവാന്‍ വിശ്വാസികള്‍ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ്‌ പൊന്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഫാ. ജോസ് ഭരണികുളങ്ങര 0899741568
ഫാ.മനോജ് പൊന്കാിട്ടില്‍ 0877099811