Set your affection on things above, not on things on the earth. (Colossians 3:2)

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു

ബ്രേ സീറോ മലബാര്‍ കമ്യൂണിറ്റി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ 2017 സെപ്റ്റംബര്‍ മാസം 17കാം തീയതി ഞായറാഴ്ച ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വച്ച് [St. Fergal’s Church, Killarney Rd, Ballywaltrim, Bray, Co. Wicklow ] ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു. അക്വീനൊ മാളിയേക്കല്‍ അച്ചന്റെ (സീറോ മലബാര്‍ ചാപ്ലിന്‍, വെക്‌സ്‌ഫോര്‍ഡ്) മു്യ കാര്‍മികത്വത്തില്‍ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, ലദീഞ്ഞ്, തുടര്‍ന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും പ. കന്യകാമറിയത്തിന്റേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബ്ബാനയുടെ വാഴ്‌വും തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും്‌വ. കാറ്റിക്കിസം കുട്ടികള്‍ക്കുള്ള സമ്മാനദാനവും തദ്ദവസരത്തില്‍ നടത്തപ്പെടുന്നു.

തിരുനാളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു

ഫാ. ജോസ് ഭരണികുളങ്ങര (0899741568)
ഫാ. ആന്റണി ചീരംവേലില്‍ MST (089453 8926)

സീറോ മലബാര്‍ ചാപ്ലിന്‍സ്