Set your affection on things above, not on things on the earth. (Colossians 3:2)

വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 26 ഞായറാഴ്ച ലൂക്കനിൽ

വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 26 ഞായറാഴ്ച ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെൻ്ററിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന തുടന്ന് നൊവേന, പ്രദക്ഷിണം. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

തിരുനാൾ ദിനം കഴുന്ന് ( അമ്പ്) എഴുന്നള്ളിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. എല്ലാ സെബാസ്റ്റ്യൻ, സെബി, ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ആയിരിക്കും.

വിശ്വാസം കാത്തു പരിപാലിക്കുന്നതിനു മാതൃക കാട്ടിത്തന്ന റോമയിലെ വിശുദ്ധ വേദസാക്ഷി സെബാസ്ത്യാനോസ് സഹദായുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ. ഒരു കാലത്ത് നമ്മുടെ നാട്ടിലെ പഞ്ഞം, പട, വസന്ത തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ സെബാസ്ത്യാനോസിനോട് പൂർവികർ പ്രാർത്ഥിച്ചിരുന്നു. മാറാരോഗങ്ങളാലും പകർച്ചവ്യാധികളാലും വിഷമിക്കുന്നവരുടെ മധ്യസ്ഥനായ സെബസത്യാനോസിൻ്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാനും വിശുദ്ധൻ്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.