For whosoever shall call upon the name of the Lord shall be saved. (Romans 10:13)

വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ ജനുവരി 20 നു ലൂക്കനിൽ ആഘോഷിക്കുന്നു

വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ ജനുവരി 20 നു ലൂക്കനിൽ ആഘോഷിക്കുന്നു

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭ വിശുദ്ധ  സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ ജനുവരി 20 നു  ലെക് സിപ് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരാധനയും തുടർന്ന് വിശുദ്ധ ബലിയും ഉണ്ടായിരിക്കും. വിശുദ്ധന്റെ  അനുസ്മരണാർത്ഥം ദിവ്യബലിക്കുശേഷം അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാ സെബാസ്റ്റ്യൻ, സെബി , ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ആയിരിക്കും. 
 
ഒരു കാലത്ത് നമ്മുടെ നാട്ടിലെ പഞ്ഞം, പട, വസന്ത തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ സെബാസ്ത്യാനോസിനോട് പൂർവികർ പ്രാർത്ഥിച്ചിരുന്നു.  മാനസികവും ശാരികവുമായ മാറാരോഗങ്ങൾ മാറ്റുവാൻ മനമുരുകി വിശുദ്ധന്റെ മാധ്യസ്ഥം  തേടാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാനും ഈ തിരുനാളിലേയ്ക്ക് ഏവരേയും ക്ഷണിക്കുന്നതായി സീറോ മലബാർ ചാപ്ലിൻസ് റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, റവ. ഫാ. റോയ് വെട്ടിക്കാട്ട് എന്നിവർ അറിയിച്ചു.