കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

വിശ്വാസ തീഷ്ണതയിൽ നോക്ക് തീർത്ഥാടനം, പങ്കെടുത്തത് ആയിരങ്ങൾ

വിശ്വാസ തീഷ്ണതയിൽ  നോക്ക് തീർത്ഥാടനം, പങ്കെടുത്തത് ആയിരങ്ങൾ

ഡബ്ലിൻ – പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്കിലേയ്ക്കുള്ള സീറോ മലബാർ സഭയുടെ തീർത്ഥാടനം ഭക്തിനിർഭരമായി. റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും നാലു സോണുകളിലെ 43 കുർബാന സെന്ററുകളിലെ ആയിരക്കണക്കിനു വിശ്വാസികൾ ഈവർഷത്തെ നോക്ക് തീർത്ഥാടനത്തിൽ പങ്കെടുത്തു.

സീറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നോക്ക് ബസലിക്കായിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. കുർബാന മധ്യേ അഭിവന്ദ്യ പിതാവ് നൽകിയ സന്ദേശത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ‘ദിവ്യകാരുണ്യത്തിന്റെ സഭ’ എന്ന ചാക്രീയ ലേഖനം ഉദ്ധരിച്ചുകൊണ്ട് ഈശോ പരിശുദ്ധ സഭയ്ക്ക് നൽകിയ രണ്ട് സമ്മാനങ്ങളാണ് ”ഇതു വാങ്ങി ഭക്ഷിക്കുവി”നെന്ന് പറഞ്ഞ് നൽകിയ പരിശുദ്ധ കുർബാനയും, ”ഇതാ നിന്റെ അമ്മ” എന്നുപറഞ്ഞു നൽകിയ പരിശുദ്ധ അമ്മയും എന്ന് പിതാവ് ഓർമ്മിപ്പിച്ചു. “കാനായിലെ കുറവുകളിലും, കാൽ വരിയിലെ കുരിശിലും അമ്മയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു, നമ്മുടെ ജീവിതത്തിൻ്റെ കുറവുകളിലും, വിഷമതകളിലും പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ട് എന്നബോധ്യമാണു ഒരു ക്രൈസ്തവനു ശക്തിപകരേണ്ടത്” എന്ന് പിതാവ് കൂട്ടിച്ചേർത്തു.

സീറോ മലബാർ സഭയുടെ അയർലണ്ട് കോർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ, ആഗ്രാ രൂപതയിൽനിന്നുള്ള ഫാ. ജോർജ്ജ് മുളവരിക്കൽ, തീർത്ഥാടനത്തിന്റെ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട്, ലിമെറികിലെ സഭാ ചാപ്ലിൻ ഫാ. റോബിൻ തോമസ് കൂരുമുള്ളിൽ, ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മോറേലി (ബെൽ ഫാസ്റ്റ്). ഫാ. പോൾ കോട്ടയ്ക്കൽ (സെന്റ് പോൾ കോൺഗ്രിഗേഷൻ, മൈനൂത്ത്) ഫാ. ഡേവിസ് വടക്കുമ്പൻ (നോക്ക്) തുടങ്ങിയവർ സംബന്ധിച്ചു.

ഓൾ അയർലണ്ട് തലത്തിൽ സ്കൂൾ ലീവിംഗ് സേർട്ട്, ജൂനിയർ സെർട് , GCSE -Northen Ireland പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

ജീവന്റെ മാഹാത്മ്യം പ്രഘോഷിച്ചുകൊണ്ട് അഞ്ച് കുട്ടികൾ അടങ്ങുന്ന ഡബ്ലിനിന്നുള്ള ബിനു കെ.പി. യുടെ കുടുംബത്തേയും, ടോം വാണിയാപുരയ്ക്കൽ കുടുംബത്തേയും ആദരിച്ചു .

വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലണ്ടിലെ മണ്ണിൽ മാർ തോമാ നസ്രാണിക്രിസ്ത്യാനികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷണത്തിൽ അണിനിരുന്നു. മുന്നിലെ കുരിശിന്റെ പിന്നിലായി അൾത്താര ശുശ്രൂഷകരായ നൂറുകണക്കിനുകുട്ടികൾ പേപ്പൽ പതാകയുടെ വർണ്ണങ്ങളിലുള്ള ബലൂണുകളുമായി അണിനിരന്നു. SMYM ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും, സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും, കൊടികളേന്തിയ കുട്ടികളും, കേരളതനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, ആദ്യകുർബാന സ്വീകരച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണ്ണാഭമാക്കി . കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.

അയർലണ്ടിലെ സീറോ മലബാർ സഭായോഗവും, സോണൽ കമ്മറ്റികളും കുർബാന സെന്ററുകളിലെ കമ്മറ്റികളും തീർത്ഥാടന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

അടുത്തവർഷത്തെ നോക്കി ലേക്കുള്ള മരിയൻ തീർത്ഥാടനം 2020 മെയ് 16 ശനിയാഴ്ച നടക്കും