Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

വി. അന്തോനീസിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായിൽ : മാർ വലിയമറ്റം മുഖ്യകാർമ്മികൻ

വി. അന്തോനീസിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായിൽ : മാർ വലിയമറ്റം മുഖ്യകാർമ്മികൻ

ഡബ്ലിൻ സീറോ മലബാർ സഭയുടെ താല കുർബാന സെൻ്ററിൽ അത്ഭുതപ്രവർത്തകനായ വി. അന്തോനീസിൻ്റെ തിരുശേഷിപ്പിൻ്റെ പ്രതിഷ്ഠയും, ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും നവംബർ 26 ചൊവ്വാഴ്ച വൈകിട്ട് നടക്കും. തലശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ്ജ് വലിയമറ്റം പിതാവ് മുഖ്യകാർമ്മികനായിരിക്കും.

താല കുർബാന സെൻ്ററിൻ്റെ വിശുദ്ധ കുർബാനകൾ നടക്കുന്ന ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലാണു വി. അന്തോനീസിൻ്റെ ഭൗതീകശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായിൽ നിന്ന് എത്തിച്ച തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കുന്നത്.

നവംബർ 26 ചൊവ്വാഴ്ച വൈകിട്ട് 5:30 നു ജപമാലയോടെ തിരുകർമ്മങ്ങൾക്ക് തുടക്കമാവും തുടർന്ന് തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, നേർച്ച.
തുടർന്ന് എല്ലാ ചൊവ്വാഴ്ചയും പതിവ്പോലെ രാവിലെ 9:30 നു വിശുദ്ധ കുർബാനയും നൊവേനയും പ്രസ്തുത ദേവാലയത്തിൽ ഉണ്ടായിരിക്കും. തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധൻ്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറൊ മലബാർ വൈദീകർ അറിയിച്ചു