Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ ഒക്ടോവർ 7 നു ബ്രേയിൽ ആചരിക്കുന്നു.

വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ ഒക്ടോവർ 7 നു ബ്രേയിൽ ആചരിക്കുന്നു.

ബ്രേ സീറോ മലബാർ കമ്യൂണിറ്റി ഇടവക മദ്ധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ 2018 ഒക്ടോബർ 7 ഞായറാഴ്ച ആചരിക്കുന്നു. ബ്രേ ഹോളി റിഡീമർ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2:30 തിനു തിരുനാൾ കുർബാന, തുടർന്ന് ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ച.

സഭാപിതാക്കന്മാരുടെ നിർദ്ദേശപ്രകാരം പ്രളയ ബാധിതരായ നമ്മുടെ സഹോദരങ്ങളുടെ വിഷമതയിൽ പങ്കുചേർന്നുകൊണ്ട് ഈ വർഷത്തെ തിരുനാളിൻ്റെ ആഘോഷങ്ങൾ ഒഴിവാക്കി, അധികവരുമാനം അവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുന്നു.

കഴിഞ്ഞ അഞ്ചര വർഷക്കാലം ബ്രേ കൂട്ടായ്മയെ ആത്മീയമായി നയിച്ച്, പുതിയ ദൗത്യവുമായി പോകുന്ന ബഹു. ജോസ് ഭരണികുളങ്ങര അച്ചനു അന്നേദിവസം സ്നേഹനിർഭരമായ യാത്രയയപ്പ് നൽകുന്നു. അതോടൊപ്പം ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിൻ ബഹു. രാജേഷ് മേച്ചിറാകത്ത് അച്ചനു സീകരണം നൽകുന്നു.

കാറ്റിക്കിസം 12 – ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം, കഴിഞ്ഞ വർഷത്തെ വിശ്വാസപരിശീലന ക്ലാസ്സുകളിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും, സ്കൂൾ ലീവിങ്ങ് സേർട്ട്, ജൂനിയർസേർട്ട് പരീക്ഷകളിൽ ഉന്നതവിജയം കരസ്തമാക്കിയ ബ്രേ കമ്യൂണിറ്റിയിലെ കുട്ടികളെ ആദരിക്കുകയും ചെയ്യുന്നു..

തിരുനാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.