Set your affection on things above, not on things on the earth. (Colossians 3:2)

വി. യൗസേപ്പിതാവിൻ്റെ തിരുനാൾ മാർച്ച് 19 നു ബ്ലാക്ക്റോക്കിൽ

വി. യൗസേപ്പിതാവിൻ്റെ തിരുനാൾ മാർച്ച് 19 നു ബ്ലാക്ക്റോക്കിൽ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭ വി. യൗസേപ്പിതാവിൻ്റെ മരണതിരുനാൾ 2022 മാർച്ച് 19 നു ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ദേവാലയത്തിൽ ആഘോഷിക്കുന്നു. വൈകിട്ട് 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ഡബ്ലിൻ സീറോ മലബാർ സഭ പിതൃദിനമായി ആചരിക്കുന്നു. ഡബ്ലിൻ സോണൽ പിതൃവേദിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. കുടുബനാഥന്മാരേയും, ജോസ്, ജോസഫ്, ഔസേപ്പ് നാമധാരികളേയും ആദരിക്കും. തിരുനാൾ കുർബാനയെ തുടർന്ന് ലദീഞ്ഞ്, നോവേന, നേർച്ച, പ്രദക്ഷിണം. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധ യൗസേപ്പിതാവിനോടുള്ള മാധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായ് സഭാനേതൃത്വം അറിയിച്ചു.

Biju L.Nadackal
PRO
Syro Malabar Catholic Church, Ireland